വക്കത്ത് പ്രതിഷേധ സദസ്

Saturday 18 October 2025 12:32 AM IST

ആറ്റിങ്ങൽ: സെക്രട്ടേറിയറ്റിനു മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ആശാ സമര സഹായ സമിതി വക്കത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സദസ് വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലിജ ഉദ്ഘാടനം ചെയ്തു. സമര സമിതി നേതാവ് ഷൈല.കെ.ജോൺ മുഖ്യ പ്രസംഗം നടത്തി.ആശാ വർക്കർ ഡാലി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അശോകൻ,കെ.ഗണേഷ്,നിഷാ മോനി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത്ത് നകുലൻ, എസ്. പ്രേമചന്ദ്രൻ,ഷാനവാസ്.ജി,മിനി,പ്ലാവിള ജോസ്, അരുൺ പ്രസന്നൻ,ഗിരീഷ് ബാബു, ജതിൻ രാജീവൻ, ആശാ സമരസഹായ സമിതി കോർഡിനേറ്റർ എ.ഷൈജു എന്നിവർ സംസാരിച്ചു.ആശവർക്കർ ലത സ്വാഗതം പറഞ്ഞു.