ഇരിട്ടി നഗരസഭ ജോബ് ഫെയർ

Friday 17 October 2025 8:38 PM IST

ഇരിട്ടി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സ്വകാര്യ,​പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ കുടുംബശ്രീ സഹകരണത്തോടെ പുന്നാട് നഗരസഭ ഹാളിൽ സംഘടിപ്പിച്ച ജോബ് ഫെയർ നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.ഫസീല ,കെ.സുരേഷ് ,​കൗൺസിലർമാരായ കെ.മുരളിധരൻ, എ.കെ.ഷൈജു, സിന്ധു, പി,​രഘു, എൻ.യു.എൽ.എം മാനേജർ ജമാലുദ്ദീൻ, ലേജു എന്നിവർ സംസാരിച്ചു.പഞ്ചാബ് നാഷണൽ ബാങ്ക്, എസ്.ബി.ഐ ഉൾപ്പെടെ 20 സ്ഥാപനങ്ങളും 200 ഓളം ഉദ്യോഗാർത്ഥികളും ജോബ് മേളയിൽ പങ്കെടുത്തു.ഇരിട്ടി മേഖലയിലെ സ്വകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികളും മേളയിൽ പങ്കെടുത്തിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ കെ.സ്മിത സ്വാഗതം പറഞ്ഞു.