ഇരിട്ടി പഴയ പാലം അടച്ചു.
ഇരിട്ടി :ഇരിട്ടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ യാത്ര സുരക്ഷിതമല്ലാത്തതിനാൽ പാലം അടക്കാൻ തിരുമാനിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് പാലത്തിന്റെ കൈവരികൾ തകരുയും മേൽകൂരയുടെ ഇരുമ്പ് ബീം ഇളകുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട ബസ് മാറ്റിയാണ് പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ അപകടാവസ്ഥ കണ്ടെത്തിയതിനെ തുടർന്ന് പാലം അടക്കാൻ തിരുമാനിക്കുകയായിരുന്നു. അറ്റകുറ്റപണി പൂർത്തിയാക്കിയത്തിന് ശേഷം പാലം തുറന്നാൽ മതിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.
നിലവിൽ തളിപ്പറമ്പ്, ഉളിക്കൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് പഴയ പാലത്തിലൂടെ പോയിരുന്നത്. മറ്റു ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പുതിയ പാലത്തിലൂടെയാണ് പോകുന്നത്.