വിദേശത്തേക്ക് കടന്ന പീഡന കേസ് പ്രതി പിടിയിൽ
Saturday 18 October 2025 12:45 AM IST
കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി പ്ലാത്തിപ്ലാക്കൽ വീട്ടിൽ നിസാറിനെ (45) നടക്കാവ് പൊലീസ് പിടികൂടി. 2019 ജൂലൈ മാസം മുതൽ ഈസ്റ്റ് ഹിൽ സ്വദേശിനിയായ യുവതിയെ ഫോണിലൂടെ പരിചയപ്പെട്ട ഇയാൾ ഒരു ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പ്രതിയുടെ കൂടെ പോയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസെടുത്തതിന തുടർന്നാണ് പ്രതി വിദേശത്തേക്ക് കടന്നത്. കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ച് പൊലീസിന് കെെമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.