കൊല്ലം മരുതിമലയിൽ നിന്ന് താഴേക്ക് വീണ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു ,​ മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Friday 17 October 2025 9:05 PM IST

കൊല്ലം : കൊല്ലം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയിൽ നിന്ന് താഴേക്ക് വീണ് രണ്ടു പെൺകുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മീനു,​ ശിവർണ എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്. ഇതിൽ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് 6.30ഓടെയാണ് സംഭവം. മലയിലെ അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പീന്നീട് ഇവരെ വീണു കിടക്കുന്ന നിലയിലാണ് കണ്ടത്. പെൺകുട്ടികൾ മലയിൽ നിന്ന് ചാടിയതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.