പാതിരാത്രി
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി തിയേറ്ററിൽ. സണ്ണി വയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ . വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ഷഹനാദ് ജലാൽ, വിതരണം ഡ്രീം ബിഗ് ഫിലിംസ്.
ചെറുക്കനും പെണ്ണും
ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ചിത്രം ചെറുക്കനും പെണ്ണും ഒക്ടോബർ 31ന് പ്രദർശനത്തിന്. നന്ത്യാട്ട്ഫിലിംസിന്റെ ബാനറിൽ സജി നന്ത്യാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മുണ്ടയാട്ട് നിർവഹിക്കുന്നു. പ്രദീപ് നായർ,രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.