ഈ നാളുകാർക്ക് സാമ്പത്തിക ലാഭമുണ്ടാകും, പഴയ ബാദ്ധ്യതകൾ തീർക്കും

Sunday 19 October 2025 2:21 AM IST

അശ്വതി: തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടിവരും. പ്രാർത്ഥനാദി കാര്യങ്ങളിൽ ശ്രദ്ധകൂടും. കർഷകർക്ക് സമയം അനുകൂലമാണ്. കർമസംബന്ധമായി വിദേശയാത്രകൾ ആവശ്യമായി വരും. ഭൂമിയോ, വീടോ വാങ്ങാൻ അവസരം. ഭാഗ്യദിനം വ്യാഴം ഭരണി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഇൻഷ്വറൻസ് വഴി പണം കിട്ടിയേക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഏറെക്കാലമായി വിവാഹം നടക്കാത്തവർക്ക് വിവാഹം തീരുമാനമാകും. ഭാഗ്യദിനം ശനി കാർത്തിക: യന്ത്രസാമഗ്രികൾ, വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്. മാതൃസഹോദരനിൽ നിന്ന് സഹായം ലഭിക്കും. എഴുത്തുകൾക്ക് അനുകൂല മറുപടി ലഭിക്കും. ഭാഗ്യദിനം ചൊവ്വ

രോഹിണി: വിദേശത്ത് ജോലിയള്ളവർക്ക് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാകും. പഴയ ബാദ്ധ്യതകൾ തീർക്കും. കലാകാരൻമാർക്ക് നല്ല സമയമാണ്. ഊഹക്കച്ചവടത്തിൽ ഏർപ്പെടും. പൂർവ്വികസ്വത്ത് കൈവശമെത്തും. ഭാഗ്യദിനം ഞായർ മകയിരം: വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. ബന്ധുജനങ്ങളിൽ നിന്ന് അനുകൂല നിലപാടുകളുണ്ടാകും. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരിച്ചുകിട്ടും. സന്താനങ്ങളുടെ വിവാഹം നടക്കും. ആരോഗ്യപരമായി വിഷമതകൾ അനുഭവിക്കും. ഭാഗ്യദിനം ബുധൻ തിരുവാതിര: പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. വ്യവസായത്തിൽ സർക്കാർ ഇടപെടലുകൾ വന്നുചേരും. വീട് നിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കും. ഇന്റർവ്യൂകളിൽ വിജയമുണ്ടാകും. പൂർവിക സ്വത്ത് വന്നുചേരും. ഭാഗ്യദിനം തിങ്കൾ

പുണർതം: കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധകുറയും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. ഉദ്യോഗാർത്ഥികൾ ടെസ്റ്റുകളിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി പൂയം: യാത്രകൾ പ്രയോജനകരമാകും. ശത്രുക്കളുടെ മേൽ വിജയിക്കും. തർക്കങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് നല്ലത്. എല്ലാരംഗങ്ങളിലും ദൈവാധീനമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം ചൊവ്വ ആയില്യം: കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഉന്നത സ്ഥാനമാനാദികൾ ലഭിക്കും. തൊഴിൽരംഗത്ത് ശത്രുശല്യം വർദ്ധിക്കും. സാങ്കേതിക ജോലിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും. ഭാഗ്യദിനം ശനി

മകം: കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. ഭാഗ്യദിനം ചൊവ്വ പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലമാണ്. യാത്രകൾ സുഖകരമായിരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടിൽ വ്യവസായികൾക്ക് നല്ല സമയമാണ്. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് നന്നായിരിക്കില്ല. ഭാഗ്യദിനം ഞായർ ഉത്രം: നിയമജ്ഞർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. ജോലിയിൽ ചില്ലറ വിജയമുണ്ടാകും. ഏജൻസി ഏർപ്പാടുമായി പ്രവർത്തിക്കുന്നവർക്ക് അവസരം നല്ലതാണ്. കടബാദ്ധ്യതകൾ തീർത്ത് ഗൃഹം നിർമ്മാണം തുടങ്ങും. ഭാഗ്യദിനം വ്യാഴം

അത്തം: ബന്ധുക്കളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വീടുവിട്ടു നിൽക്കേണ്ട സന്ദർഭങ്ങളുണ്ടായേക്കാം. രാഷ്ട്രീയക്കാർക്കും വ്യവസായരംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും അനുകൂലസമയമാണ്. ഭാഗ്യദിനം ബുധൻ ചിത്തിര: പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ സാമ്പത്തിക ലബ്ധിയുണ്ടാകും. പൂർവികസ്വത്ത് കൈവശമെത്തും. കൃഷിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി. ഭാഗ്യദിനം തിങ്കൾ ചോതി: മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയമാണ്. ബിസിനസിൽ പുരോഗതി. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. കുടുംബജീവിതം സുഖകരമായിരിക്കും. ഭാഗ്യദിനം വെള്ളി

വിശാഖം: പുതിയ വാഹനം വാങ്ങാൻ യോഗം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാകും. കർമ്മരംഗം പൊതുവെ അനുകൂലമാണ്. ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. ഭൂസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ചൊവ്വ

അനിഴം: വിദേശയാത്രകൾക്ക് ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്കും എഴുത്തുകാർക്കും അനുകൂലസമയമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ഭാഗ്യദിനം ശനി തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കും. ഗ്രന്ഥകാരന്മാരെ സംബന്ധിച്ച് അനുകൂല സമയമാണ്. കുടുംബത്തിലെ സ്വത്ത് തർക്കം പരിഹരിക്കും. സഹപ്രവർത്തകരുമായി ഉല്ലാസയാത്രകൾ നടത്തും. ഭാഗ്യദിനം ചൊവ്വ

മൂലം: മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് വ്യാകുലപ്പെടും. ബാങ്ക് ഓഫീസർമാർക്ക് സ്ഥലം മാറ്റമുണ്ടാകും. അയൽക്കാരുമായി നല്ല ബന്ധത്തിലായിരിക്കും. നിത്യജോലി ചെയ്ത് ജീവിക്കുന്നവർക്ക് വരുമാന വർദ്ധനവുണ്ടാകും. ഭാഗ്യദിനം വ്യാഴം പൂരാടം: ഔദ്യോഗിക സ്ഥാനത്തു നിന്ന് വിരമിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഇൻഷ്വറൻസ് ഏജന്റുമാർക്ക് നല്ല ബിസിനസുണ്ടാകും. വാക്‌സാമർത്ഥ്യത്താൽ പല നേട്ടങ്ങളുണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം ഞായർ

ഉത്രാടം: ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. പല കേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. പുതിയ വാഹനവും ഭൂമിയും അധീനതയിൽ വന്നുചേരും. യന്ത്രങ്ങളുടെ ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടം. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഭാഗ്യദിനം ബുധൻ

തിരുവോണം: ബഹുമുഖ ചിന്തകൾ മൂലം മനസിനെ അസ്വസ്ഥമാക്കും. ശാരീരികാരോഗ്യം അഭിവൃദ്ധിപ്പെടും. കുറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കും. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. ഭാഗ്യദിനം ശനി അവിട്ടം: ഉദ്യോഗത്തിൽ എല്ലാവിധമുള്ള പുരോഗതിയുമുണ്ടാകും. സ്വത്ത് തർക്കങ്ങൾ തീരുമാനമാകും. തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ ചതയം: ഊഹക്കച്ചവടത്തിൽ നിന്ന് ആദായമുണ്ടാകും. ചെറുയാത്രകൾ പ്രയോജനകരമാകും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടിവരും. ഭൂമിയോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം വ്യാഴം

പൂരുരുട്ടാതി: ഗൃഹാന്തീക്ഷം സുഖകരമായിരിക്കും. കുടുംബസ്വത്ത് വീതം വയ്ക്കുന്നതിൽ തടസം വന്നേക്കാം. യാത്രകൾ പ്രയോജനകരമാകും. ഏജൻസി ഏർപ്പാടുകൾ ലാഭകരമാകും. സ്വന്തം സംസാരം അവനവനു തന്നെ ദോഷമായി വന്നേക്കാം. ഭാഗ്യദിനം വ്യാഴം ഉത്രട്ടാതി: സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. കലാകാരന്മാർക്കും എഴുത്തുകാർക്കും സമയം അനുകൂലം. സന്താനങ്ങൾക്ക് അഭിവൃദ്ധിയും വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ് ലാഭകരമാകും. ഭാഗ്യദിനം ബുധൻ രേവതി: സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. തൊഴിൽമേഖലകളിൽ നിന്ന് ആദായമുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പ്രധാന രേഖകളിൽ ഒപ്പുവെക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. വീടുപണിക്കായി ഭൂമി വാങ്ങും. ഭാഗ്യദിനം ബുധൻ