ജീവിത വിജയത്തിന്റെ താക്കോൽ

Sunday 19 October 2025 3:22 AM IST

'​'​ഇ​ന്ന്,​ ​ശാ​ശ്വ​ത​മെ​ന്നു​ ​ക​രു​താ​വു​ന്ന​ ​ഒ​ന്നു​ ​ര​ണ്ട് ​ക​ഥ​ക​ളാ​യാ​ലോ​!​ ​പ​ണ്ട​ത്തെ​ ​മു​ത്ത​ശ്ശി​ക്ക​ഥ​ക​ൾ​ ​പോ​ലെ​ ​കേ​ട്ടാ​ൽ​ ​മ​തി.​ ​ഒ​ര​മ്മ​ക്ക് ​സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഒ​രു​ ​പ്ര​ത്യേ​ക​ ​വ​രം​ ​കി​ട്ടി​!​ ​ആ​ ​അ​മ്മ​യ്ക്കും,​ ​അ​വ​രു​ടെ​ ​മൂ​ന്നു​പെ​ൺ​മ​ക്ക​ൾ​ക്കും​ ​മ​നു​ഷ്യ​രു​ടെ​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തി​ൽ,​ ​ആ​യു​ഷ്‌​ക്കാ​ലം​ ​നി​ർ​ണ്ണാ​യ​ക​ ​സ്വാ​ധീ​ന​മു​ണ്ടാ​യി​രി​ക്കും,​ ​ഇ​താ​ണാ​വ​രം​!​ ​എ​ന്നാ​ൽ,​ ​ആ​രാ​ണീ​ ​അ​മ്മ​യും,​ ​മ​ക്ക​ളു​മെ​ന്നു​ ​വ​ല്ല​പി​ടി​യും​ ​കി​ട്ടി​യോ​?​ ​അ​ത്ര​ ​പെ​ട്ടെ​ന്നൊ​ന്നും​ ​പി​ടി​കി​ട്ടു​മെ​ന്നു​ ​തോ​ന്നു​ന്നി​ല്ല,​ ​കാ​ര​ണം,​ ​ആ​ ​അ​മ്മ​യു​ടെ​ ​മൂ​ത്ത​ ​മ​ക​ളൊ​രു​ ​മി​ടു​മി​ടു​ക്കി​യാ​ണ്.​ ​എ​ന്നാ​ൽ,​ ​അ​വ​ൾ,​ ​അ​മ്മ​യു​മാ​യി​ ​വി​രോ​ധ​ത്തി​ലു​മാ​ണ്!​ ​എ​ന്നാ​ലും,​ ​അ​വ​ളു​മാ​യാ​ണ​ല്ലോ​ ​ന​മ്മി​ൽ​ ​മി​ടു​ക്കു​ള്ള​ ​പ​ല​ർ​ക്കും​ ​ച​ങ്ങാ​ത്തം​!​ ​ഇ​നി​യും​ ​പി​ടി​കി​ട്ടി​യി​ല്ലേ​?​ ​ആ​ ​അ​മ്മ​യു​ടെ​ ​പേ​രാ​ണ് ​'താല്പര്യം​".​ ​അ​താ​യ​ത്,​ ​ഇം​ഗ്ലീ​ഷി​ലെ,​ ​ ​'i​n​t​e​r​e​st​".​ ​അ​പ്പോ​ൾ,​ ​ആ​രാ​ണാ​മൂ​ത്ത​ ​മ​ക​ൾ?​ ​'​അ​ശ്ര​ദ്ധ​".​ ​എ​ന്നാ​ലും,​ ​'​അ​ശ്ര​ദ്ധ​"​യി​ൽ​ ​മാ​ത്രം​ ​'​താ​ല്പ​ര്യ​"​മു​ള്ള​ ​പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മു​ണ്ട​ല്ലോ​?​ ​അ​മ്മ​യും,​ ​മ​ക​ളു​മ​ല്ലേ​!​ ​അ​പ്പോ​ൾ,​ ​മ​റ്റു​ ​മ​ക്ക​ളോ?​ ​സം​ശ​യ​മെ​ന്താ,​ ​'​ശ്ര​ദ്ധ​"​യും,​ ​'​സൂ​ക്ഷ്മ​ത"​​യും​!​ ​ല​ക്ഷ്യ​ബോ​ധ​മു​ള്ള​ ​ജീ​വി​ത​ത്തി​ൽ​ ​'​താ​ല്പ​ര്യം​"​ ​നി​ല​നി​റു​ത്തി​ ​മു​ന്നേ​റു​ന്ന​വ​ർ,​ ​'​ശ്ര​ദ്ധ​"​യു​മാ​യും,​ ​'​സൂ​ക്ഷ്മ​ത"​യു​മാ​യും​ ​കൈ​കോ​ർ​ക്കും.​ ​അ​ല​ക്ഷ്യ​ജീ​വി​ത​ത്തി​ലാ​ണ് ​'​താ​ല്പ​ര്യ​"​മെ​ങ്കി​ൽ,​ ​'അ​ശ്ര​ദ്ധ"​യെ​ ​പു​ണ​ർ​ന്നു​ ​ത​ന്നെ​ ​പ്ര​വ​ർ​ത്തി​ക്കും​!​ ​ഇ​ത്ര​യേ​യു​ള്ളു.​ ​അ​പ്പോ​ൾ​ ​'അ​രു​മ​​ ​മ​ക്ക​ളു​ടെ"​ ​അ​ച്ഛ​നാ​രാ​ണ്?​ ​സം​ശ​യ​മെ​ന്താ,​ ​'ബു​ദ്ധി​".​ ​അ​ശ്ര​ദ്ധ​മാ​യി​ ​ഓ​രോ​ന്നു​ ​കാ​ട്ടി​ക്കൂ​ട്ടു​ന്ന​വ​ർ​ക്ക്,​ ​ബു​ദ്ധി​യി​ല്ലാ​ത്ത​തു​ ​കൊ​ണ്ട​ല്ല​ല്ലോ​​ ​അ​വ​ർ​ ​അ​ബ​ദ്ധ​ങ്ങ​ളി​ൽ​ ​നി​ന്നും ​അ​ബ​ദ്ധ​ങ്ങ​ളി​ലേ​ക്ക് ​ചെ​ന്നു​പെ​ടു​ന്ന​ത്. അത് ​അ​ശ്ര​ദ്ധ​യെ​ ​മു​റു​കെ​ ​പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല​ല്ലേ​!​ ​എ​ന്നാ​ൽ,​ ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​മു​ന്നേ​റു​ന്ന​വ​രോ​?​ ​വി​ജ​യം,​ ​അ​വ​രെ​ ​തി​ല​ക​ക്കു​റി​ ​ചാ​ർ​ത്താ​ൻ​ ​തൊ​ട്ട​രു​കി​ൽ​ ​ത​ന്നെ​ ​ത​യ്യാ​റാ​യി​ ​നി​ൽ​ക്കു​ക​യ​ല്ലേ!​ ​അ​തു​കൊ​ണ്ടാ​ണ് ​ഞാ​നെ​പ്പോ​ഴും​ ​പ​റ​യു​ന്ന​ത്,​ ​ജീ​വ​ന്​ ​പ്രാ​ണ​വാ​യു​ ​പോ​ലെ​യാ​ണ്,​ ​പ്ര​വൃ​ത്തി​ക്ക് ​ശ്ര​ദ്ധ.​ ​ശ്ര​ദ്ധ​യി​ല്ലാ​ത്തൊ​രു​ ​പ്ര​വൃ​ത്തി​യും​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ല്ല."​"​ ​ഇ​ത്ര​യും​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​പ്ര​ഭാ​ഷ​ക​ൻ,​ ​സ​ദ​സ്യ​രെ​ ​നോ​ക്കി​യ​പ്പോ​ൾ,​ ​എ​ല്ലാ​വ​രും​ ​തു​ട​ർ​ന്നു​ള്ള​ ​വാ​ക്കു​ക​ൾ​ ​കേ​ൾ​ക്കാ​നി​രി​ക്കു​ന്ന​ ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​സം​തൃ​പ്തി​യോ​ടെ,​ ​വാ​ത്സ​ല്യ​പൂ​ർ​വം,​ ​സ​ദ​സ്യ​രെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ​പ്ര​ഭാ​ഷ​ക​ൻ​ ​ഇ​പ്ര​കാ​രം​ ​തു​ട​ർ​ന്നു:

'​'​ന​മ്മു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ശ്ര​ദ്ധ​യോ​ടെ​ ​ആ​ണെ​ങ്കി​ല​ത് ​ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നു​ ​പ​റ​ഞ്ഞ​തു​പോ​ലെ,​ ​തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ളൊ​രു​ ​സം​ഗ​തി​യാ​ണ് ​വ്യ​ക്തി​ജീ​വി​ത​ത്തി​ൽ​ ​'​സൂ​ക്ഷ്മ​ത​"​യു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തും.​ ​'​സൂ​ക്ഷ്മ​ത​"​എ​ന്ന​ ​വാ​ക്കി​ന് ​'​സൂ​ക്ഷ്മ​മാ​യ​ ​ശ്ര​ദ്ധ​",​ ​'​സൂ​ക്ഷ്മ​മാ​യ​ ​നി​രീ​ക്ഷ​ണം​",​ ​'​ചെ​റി​യ​ ​വ്യ​ത്യാ​സ​ങ്ങ​ളെ​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​ക​ഴി​വ് ​"​ ​എ​ന്നി​ങ്ങ​നെ​ ​അ​ർ​ത്ഥ​ങ്ങ​ളു​ണ്ട്.​ ​ഇ​ത് ​വ​ള​രെ​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളെ​പ്പോ​ലും​ശ്ര​ദ്ധി​ച്ച്,​ ​ച​തി​ക്കു​ഴി​ക​ളി​ലൊ​ന്നും​ ​വീ​ഴാ​തെ​ ​സ്വൈ​ര​ ​ജീ​വി​തം​ന​യി​ക്കു​ന്ന​തി​നെ​യാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​അ​പ്ര​കാ​ര​മു​ള്ളൊ​രു​ ​ധ​ന്യ​ജീ​വി​ത​ത്തി​ന്റെ​ ​ഉ​ട​മ​യെ,​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​വും​ ​ഒ​രു​ ​ജ​ന​ത​ ​ദൈ​വ​തു​ല്യ​നാ​യി​ ​ആ​രാ​ധി​ക്കു​ന്നു​!​ ​അ​ത് ​മ​റ്റാ​രു​മ​ല്ല,​ ​ഭാ​ര​ത​ത്തി​ന് ​'​തി​രു​ക്കു​റ​ൾ​"​ ​സ​മ്മാ​നി​ച്ച​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​തി​രു​വ​ള്ളു​വ​രാ​ണ്.​ ​അ​ദ്ദേ​ഹം,​ ​വാ​സു​കി​യെ​ന്ന​ ​മ​ഹി​ളാ​ര​ത്ന​ത്തെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച് ​കു​ടും​ബ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​പ്പോ​ൾ,​ ​അ​വ​രോ​ടു​ ​പ​റ​ഞ്ഞു​വ​ത്രെ,​ ​അ​ദ്ദേ​ഹ​ത്തി​ന് ​ദി​വ​സ​വും​ ​ഊ​ണ് ​കൊ​ടു​ക്കു​മ്പോ​ൾ,​ ​അ​ടു​ത്ത് ​ഒ​രു​ ​കി​ണ്ടി​യി​ൽ​ ​വെ​ള്ള​വും,​ ​ഒ​രു​ ​സൂ​ചി​യും​ ​വെ​യ്ക്ക​ണ​മെ​ന്ന്.​ ​അ​ത് ​എ​ന്തി​നെ​ന്നു​പോ​ലും​ ​ചോ​ദി​ക്കാ​ക്കാ​തെ,​ ​അ​വ​ർ​ ​അ​ക്ഷ​രം​ ​പ്ര​തി​ ​അ​പ്ര​കാ​രം​ ​അ​നു​ഷ്ഠിച്ചു​!​ ​ഒ​ന്നും​ ​ര​ണ്ടും​ ​വ​ർ​ഷ​മ​ല്ല,​ ​നീ​ണ്ട​യൊ​രു​ ​അ​മ്പ​തു​കൊ​ല്ല​ക്കാ​ലം.​ ​എ​ന്നാ​ൽ,​ ​അ​ദ്ദേ​ഹം,​ ​ഒ​രു​ ​പ്രാ​വ​ശ്യം​ ​പോ​ലും​ ​അ​ത് ​ഉ​പ​യോ​ഗി​ച്ച​തു​മി​ല്ല.​ ​ഒ​ടു​വി​ൽ,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ഹ​ധ​ർ​മ്മി​ണി​ ​അ​സു​ഖ​ത്താ​ൽ​ ​കി​ട​പ്പാ​യി.​ ​അ​ങ്ങ​നെ​ ​ക​ഴി​യു​മ്പോ​ൾ,​ ​തി​രു​വ​ള്ളു​വ​ർ​ ​അ​വ​രോ​ടു​ ​ചോ​ദി​ച്ചു​വ​ത്രെ,​ ​ജീ​വി​ത​ത്തി​ൽ,​ ​ത​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​പ്ര​വൃ​ത്തി​ ​അ​വ​ർ​ക്ക് ​വേ​ദ​ന​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന്.​ ​അ​പ്പോ​ൾ,​ ​വാ​സു​കി ഒരു പുഞ്ചിരിയോടെ ചോദിച്ചു,​ ​എ​ന്തി​നാ​യി​രു​ന്നു​ ​അ​പ്ര​കാ​രം​ ​കി​ണ്ടി​യി​ൽ​ ​വെ​ള്ള​വും,​ ​സൂ​ചി​യും​ ​വെ​യ്പി​ച്ച​തെ​ന്നും,​ ​ഒ​രു​ ​പ്രാ​വ​ശ്യം​ ​പോ​ലും​ ​ ​ഉ​പ​യോ​ഗി​ക്കാ​തെ​ ​വീ​ണ്ടും,​ ​വീ​ണ്ടും​ അ​ത് ​തന്നെക്കൊണ്ട് ചെയ്യിച്ചതെന്നും.​ ​അ​പ്പോ​ൾ,​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു,​ ​താ​ൻ​ ​ഊ​ണു​ക​ഴി​ക്കു​മ്പോ​ൾ,​ ​അ​ബ​ദ്ധ​വ​ശാ​ൽ​ ​വ​ല്ല​വ​റ്റും​ ​താ​ഴെ​ ​വീ​ണാ​ൽ,​ ​അ​ത്,​ ​സൂ​ചി​യി​ൽ​ ​കു​ത്തി​യെ​ടു​ത്ത് ​കി​ണ്ടി​യി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​ക​ഴു​കി​ ​ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​വാ​സു​കി​ ​വി​ള​മ്പി​യ​തി​ലെ​ ​സൂ​ക്ഷ്മ​ത​ ​കൊ​ണ്ടും,​ ​അ​ദ്ദേ​ഹം​ ​ഊ​ണു​ക​ഴി​ച്ച​തി​ലെ​ ​സൂ​ക്ഷ്മ​ത​കൊ​ണ്ടും​ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​അ​ത് ​ഉ​പ​യോ​ഗി​ക്കേ​ണ്ടി​ ​വ​ന്നി​ല്ല​ത്രെ​!​ ​ഇ​താ​ണ് ​ദാ​മ്പ​ത്യ​ ​ജീ​വി​ത​ത്തി​ൽ​ ​പാ​ലി​ക്കേ​ണ്ട​ ​സൂ​ക്ഷ്മ​ത​!​ ​മ​ന​സി​ലാ​യോ​?​ ​എ​ന്നാ​ലും,​ ​ഭാ​ര്യ​യു​ടെ​ ​കൈ​യി​ൽ​ ​സൂ​ചി​കൊ​ടു​ക്കു​ന്ന​തൊ​ക്കെ​ ​ന​ന്നാ​യി​ട്ടൊ​ന്ന് ​ആ​ലോ​ചി​ച്ചി​ട്ടു​ ​മ​തി​"​"​ ​സ​ദ​സി​ലു​യ​ർ​ന്ന​ ​കൂ​ട്ട​ച്ചി​രി​യി​ൽ​ ​പ്ര​ഭാ​ഷ​ക​നും​ ​കൂ​ടി​ച്ചേ​ർ​ന്നു!