മൊസാംബിക്കിൽ ബോട്ടപകടം,​ മൂന്ന് ഇന്ത്യക്കാർ മരിച്ചു,​ മലയാളിയടക്കം അഞ്ചുപേരെ കാണാതായി

Friday 17 October 2025 10:20 PM IST

ന്യൂഡൽഹി : മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം അഞ്ചുപേരെ കാണാതായി. രക്ഷപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമാണ്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 14 പേർ സുരക്ഷിതരാണെന്നാണ് വിവരം. എം.ടി.സി ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരുമായി പോകുകയായിരുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഹൈക്കമ്മിഷണർ ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 (WhatsApp).