യുവാവിനെ തടങ്കലിൽ വച്ച് ആക്രമിച്ച് മൊബൈൽഫോൺ കവർന്ന പ്രതി അറസ്റ്റിൽ

Saturday 18 October 2025 12:27 AM IST

കൊടുങ്ങല്ലൂർ : യുവാവിനെ തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് 65,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കയ്പ്പമംഗലം തിണ്ടിക്കൽ വീട്ടിൽ ഹസീബ് (28) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 നായിരുന്നു സംഭവം. അഴീക്കോട് മരപ്പാലം തട്ടാരുപറമ്പിൽ വീട്ടിൽ അക്ഷയ് (23) എന്നയാളെ പ്രതിയുടെ കൊട്ടിക്കലുള്ള വീട്ടിലെ മുറിയിൽ തടങ്കലിൽ വെച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 200 രൂപയും പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഹസീബ് കയ്പ്പമംഗലം, മതിലകം, വലപ്പാട്, വാടാനപ്പിള്ളി, കാട്ടൂർ, കാളിയാർ എന്നീ പൊലീസ് സ്റ്റേഷനിലായി രണ്ട് വധശ്രമക്കേസിലും രണ്ട് കവർച്ചാ കേസിലും പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ രണ്ട് കേസിലുമടക്കം പതിനേഴ് ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, എസ്.ഐ മനു, ജി.എസ്.ഐ ഷാബു, സി.പി.ഒ വിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.