വലിയവിള കരയോഗം

Saturday 18 October 2025 1:41 AM IST

തിരുവനന്തപുരം: വലിയവിള എൻ.എസ്.എസ് കരയോഗ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്ദാനവും എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ടി.വി.സതീഷ് ബാബു, എസ്.ജയകുമാർ നായർ,വൈസ് പ്രസിഡന്റ് വിമലാലയം ശശി,ജോയിന്റ് സെക്രട്ടറി എ.ആർ.അശോക് കുമാർ,മേഖല കൺവീനർ അഡ്വ.എം.ജി.കൃഷ്ണകുമാർ,എൻ.എസ്.എസ് പ്രതിനിധി സഭാംഗം കെ.ആർ.ജി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.എം.സംഗീത് കുമാർ,എസ്.കൃഷ്ണൻ നായർ,ജി.ശ്രീകുമാർ,സി.എസ്.വിജയമോഹനൻ തമ്പി എന്നിവരെ ആദരിച്ചു.