ഗവേഷണ പുരസ്‌കാരം
Saturday 18 October 2025 1:43 AM IST
തിരുവനന്തപുരം : ആർ.സി.സി ഗവേഷകയായിരുന്ന ഡോ.ദിവ്യ രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ആർ.സി.സിയിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ.അർച്ചന.എം.ജിക്ക് നൽകി. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആർ.സി.സിയിൽ നടന്ന ചടങ്ങിൽ ആർ.സി.സി മുൻ അഡീഷണൽ ഡയറക്ടർ ഡോ.കെ രാംദാസ് അവാർഡ് സമ്മാനിച്ചു. ആർ.സി.സി ഡയറക്ടർ ഡോ.രജനീഷ് കുമാർ.ആർ,അഡിഷണൽ ഡയറക്ടർ ഡോ.ബീല സാറ മാത്യു, റിസർച്ച് ഗൈഡ് ഡോക്ടർ ശ്രീലേഖ.ടി.ടി എന്നിവർ പങ്കെടുത്തു.