എ.ഐ ഫിലിം മേക്കിംഗ് കോഴ്സ്

Saturday 18 October 2025 1:45 AM IST

തിരുവനന്തപുരം: എ.ഐ ഫിലിം മേക്കിംഗ് കോഴ്സുമായി സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാർട്ടപ്പായ 'സ്‌കൂൾ ഓഫ് സ്റ്റോറി ടെല്ലിംഗ്' വരുന്നു.ഉദ്ഘാടനവും ഓൺലൈൻ പോർട്ടലിന്റെ പ്രകാശനവും നടനും എം.പിയുമായ കമൽ ഹാസൻ നിർവഹിച്ചു. പ്രമുഖ എ.ഐ ക്രിയേറ്റീവ് ഇൻഡസ്ട്രി ട്രെയ്നറും ജെൻ എ.ഐ സ്റ്റോറിടെല്ലറുമായ വരുൺ രമേഷാണ് സംരംഭത്തിന് പിന്നിൽ. ഓൺലൈൻ ക്ലാസുകൾക്കും ലൈവ് വർക്ക് ഷോപ്പുകൾക്കും പുറമേ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എ.ഐ ക്രിയേറ്റീവ് വർക്ക് ഷോപ്പുകളും ഉണ്ടാവും.വിവരങ്ങൾക്ക് hello@sostorytelling.com