മാള ബാറിൽ വെച്ച് കുത്തേറ്റ കേസ്: പ്രതി റിമാൻഡിൽ

Saturday 18 October 2025 12:15 AM IST

മാള: മാളയിലെ ബാറിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പൂച്ചാണ്ടി സുരേഷ് (52) റിമാൻഡിൽ. പത്തനംതിട്ട പള്ളിക്കൽ സ്വദേശിയായ അഭിലാഷ് രാജും (44) സുഹൃത്തായ കൊല്ലം സ്വദേശി അനിൽകുമാറും ആക്രമിക്കപ്പെട്ടിരുന്നു. സുരേഷ് മുൻപ് രണ്ട് ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മാള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജിൻ ശശി, സബ് ഇൻസ്‌പെക്ടർമാരായ കെ.ടി.ബെന്നി, മുഹമ്മദ് ബാഷി, വിനോദ്, എ.എസ്.ഐ നജീബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിബിൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.