ചീറിപ്പറന്ന് തേജസ് എം.കെ 1എ

Saturday 18 October 2025 12:36 AM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ ലൈറ്റ് കോപാക്‌ട് എയർക്രാഫ്‌റ്റ് (എൽ.സി.എ) തേജസിന്റെ മാർക്ക് 1എ (എം.കെ1എ) നാസിക്കിൽ ആദ്യ പറക്കൽ നടത്തി. ഈ വിമാനം വാങ്ങാൻ ചില വിദേശ രാജ്യങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചെന്ന് എച്ച്.എ.എൽ ചെയർമാൻ ഡി.കെ സുനിൽ അറിയിച്ചു.

എച്ച്.എ.എല്ലിന്റെ നാസിക് പ്ളാന്റിൽ നിർമ്മിച്ച തേജസ് എം.കെ 1 എയുടെ ആദ്യ പറക്കലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിൽ. രണ്ട് വർഷം കൊണ്ടാണ് ആദ്യ വിമാനം നിർമ്മിച്ചത്. രണ്ട് വിമാനങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. 2032-33 ഓടെ 180 വിമാനങ്ങൾ പൂർത്തിയാകും. പരിഷ‌്ക‌രിച്ച എൽ‌.സി‌.എ മാർക്ക് 2 വിമാനം അണിയറയിലാണെന്നും ചെയർമാൻ പറഞ്ഞു. 2032-33 ഓടെ ഉൽപ്പാദനം തുടങ്ങും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ പറക്കൽ. വിമാനത്തിന് ജലപീരങ്കികൾ സ്വാഗതമേകി. നിരവധി പരീക്ഷണപ്പറക്കലുകൾക്ക് ശേഷം എം.കെ 1എ വിമാനത്തിൽ മിസൈലുകളും റഡാർ അടക്കം നിരീക്ഷണ ഉപകരണങ്ങളും ഘടിപ്പിക്കും. നാസിക്കിലെ തേജസ് മൂന്നാം നിർമ്മാണ പ്ളാന്റും പരിശീലനത്തിനുള്ള എച്ച്‌.ടി.ടി- 40 വിമാനം നിർമ്മിക്കാനുള്ള രണ്ടാം പ്ളാന്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

കരുത്തി​ൽ മുന്നി​ൽ

​ ​വേ​ഗ​ത​ ​മ​ണി​ക്കൂ​റി​ൽ​ ​-​ 2200​ ​കി​ലോ​മീ​റ്റർ ​ ​സിം​ഗി​ൾ​ ​സീ​റ്റ​ർ​ ​ജെ​റ്റു​ക​ൾ​-​ 68 ​ ​ഇ​ര​ട്ട​ ​സീ​റ്റ​ർ​ ​ജെ​റ്റു​ക​ൾ​-​ 29 ​ ​നാ​ലാം​ ​ത​ല​മു​റ​ ​ഒ​റ്റ​ ​എ​ൻ​ജി​ൻ​ ​വി​മാ​നം ​ ​യു.​എ​സ് ​നി​ർ​മ്മി​ത​ ​എ​ൻ​ജിൻ ​ ​ഭാ​രം​-​ 13,300 ​ആ​കാ​ശ​ത്ത് ​വ​ച്ച് ​ഇ​ന്ധ​നം​ ​നി​റ​യ്ക്കാ​നു​ള്ള​ ​സൗ​ക​ര്യം ​ ​മി​സൈ​ലു​ക​ൾ​ ​അ​ട​ക്കം​ ​നാ​ല് ​ട​ൺ​ ​പോ​ർ​മു​ന​വ​ഹി​ക്കും ​ ​അ​ത്യാ​ധു​നി​ക​ ​ഇ​ല​ക്ട്രോ​ണി​ക് ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ളും​ ​ഇ​ല​ക്ട്രോ​ണി​ക് ​മു​ന്ന​റി​യി​പ്പ് ​സം​വി​ധാ​ന​ങ്ങ​ളും 