പാറശാല ഗ്രാമപഞ്ചായത്ത് വികസന സദസ്

Saturday 18 October 2025 12:50 AM IST

പാറശാല: പാറശാല ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരണം നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അനിതാറാണി,വീണ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിത കുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന,മായ,ജയകുമാർ,ക്രിസ്തുരാജ്,അനിത,എം.സുനിൽ,സുധാമണി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.മഞ്ചു,എൻ.രാഘവൻ നാടാർ,എ.ശശിധരൻ നായർ,എസ്.മധു,ജസ്റ്റിൻ,ഡോ.സെബി,സുന്ദരേശൻ,കുടുംബശ്രീ ചെയർപേഴ്സ്ൻ സബൂറാ ബീവി, ജോൺ സേവ്യർ,പഞ്ചായത്ത് സെക്രട്ടറി ജി.എസ്.ഹരി തുടങ്ങിയവർ പങ്കെടുത്തു.