പുഞ്ചക്കരി റോഡ് തകർന്നു

Saturday 18 October 2025 12:51 AM IST

നേമം: മഴ പെയ്തതോടെ തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള പുഞ്ചക്കരി റോഡിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമായെന്ന് നാട്ടുകാർ. പുഞ്ചക്കരി മേലാംകോട് കരുമം റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിയുണ്ട്. സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

കരുമം മേലാംകോട് വഴി ബസുണ്ടെങ്കിലും റോഡിന്റെ അവസ്ഥ കാരണം മിക്കപ്പോഴും സർവീസുകൾ നടത്തുന്നില്ല. വിനോദസഞ്ചാരികൾ വന്നുപോകുന്ന നിരവധി കേന്ദ്രങ്ങളും ഈ റോഡ് വഴിയിലാണ്. കിരീടം പാലം,പുഞ്ചക്കരി പുഷ്പക്കൃഷി തുടങ്ങിയവ ഈ റോഡിന്റെ ഇരുവശങ്ങളിലുമാണുള്ളത്. എത്രയുംവേഗം റോഡ് നന്നാക്കി ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.