വികസന സന്ദേശ ജാഥ
നെയ്യാറ്റിൻകര:സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയുടെ ഉദ്ഘാടനം പെരുമ്പഴുതൂരിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം വി.ഐ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.സംസ്ഥാന കൗൺസിൽ അംഗം എ. എസ്.ആനന്ദകുമാർ,മണ്ഡലം സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ, ജില്ലാ കൗൺസിൽ അംഗം ലതാ ഷിജു, മണ്ഡലംഅസി.സെക്രട്ടറി എസ്. രാഘവൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ ജാഥാ ക്യാപ്റ്റനും മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ ഡയറക്ടറും ജില്ലാ കൗൺസിൽ അംഗം ലത ഷിജു വൈസ് ക്യാപ്റ്റനുമായ ജാഥ രാവിലെ 9 മണിക്ക് പെരുമ്പഴുതൂരിൽ ഉദ്ഘാടനം ചെയ്ത് മൂന്നുകല്ലിൻമൂട്, കമുകിൻകോട്, പഴയകട, ഓലത്താന്നി, വ്ലാങ്ങാമുറി, അമരവിള വഴി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു.ജാഥ അംഗങ്ങളായ എസ്. രാഘവൻ നായർ,എൽ ശശികുമാർ,എ.മോഹൻദാസ്, പി.പി.ഷിജു, എൻ.സജീവ് കുമാർ,വി.ഐ.ഉണ്ണികൃഷ്ണൻ,വി.എസ്.സജീവ് കുമാർ, എൽ.ടി.പ്രശാന്ത്, വി.കെ.മിനി തുടങ്ങിയവർ പ്രസംഗിച്ചു.