മൈക്കൽ റാൻഡ്രിയാനിരിന മഡഗാസ്‌കർ പ്രസിഡന്റ്

Saturday 18 October 2025 7:18 AM IST

ആന്റനനറീവോ : മഡഗാസ്‌കറിൽ പട്ടാളത്തലവൻ കേണൽ മൈക്കൽ റാൻഡ്രിയാനിരിന പ്രസിഡന്റായി ചുമതലയേറ്റു. യുവജന പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രസിഡന്റ് ആൻഡ്രി രജോലിനയുടെ സർക്കാർ നിലംപതിച്ചതോടെയാണ് മൈക്കൽ ചുമതലയേറ്റത്. ഊർജ്ജ,​ ജല ക്ഷാമത്തിനെതിരെയും ദാരിദ്ര്യത്തിനെതിരെയും സെപ്റ്റംബർ 25ന് തുടങ്ങിയ പ്രതിഷേധങ്ങൾ ഭരണകൂട വിരുദ്ധ കലാപമായി മാറുകയായിരുന്നു. പ്രക്ഷോഭം രൂക്ഷമായതോടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രജോലിന രാജ്യംവിടുകയും സൈന്യം അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. രണ്ട് വർഷത്തോളം സൈന്യത്തിന്റെ നേതൃത്വത്തിലെ കമ്മിറ്റി മഡഗാസ്‌കർ ഭരിക്കുമെന്നും അതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തുമെന്നും മൈക്കൽ പ്രഖ്യാപിച്ചു.