മെഹുൽ ചോക്‌സിക്ക് കനത്ത തിരിച്ചടി

Saturday 18 October 2025 7:40 AM IST

ബ്രസൽസ്: വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയൻ കോടതിയുടെ അനുമതി. അതേ സമയം,​ വിധിക്കെതിരെ ചോക്സി 15 ദിവസത്തിനുള്ളിൽ ബെൽജിയത്തിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. അതിനാൽ ചോക്സിയെ ഉടൻ ഇന്ത്യയിലേക്ക് എത്തിക്കാനാകില്ല. പ്രമുഖ ജൂവലറി കമ്പനിയായിരുന്ന ഗീതാഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായ ചോക്സി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി 2018ൽ ഇന്ത്യവിടുകയായിരുന്നു. ഏപ്രിൽ 11നാണ് ചോക്സി ബെൽജിയത്തിൽ അറസ്​റ്റിലായത്.