മൊസാംബീകിൽ ബോട്ട് മുങ്ങി: 3 മരണം  മലയാളിയടക്കം 7 പേരെ കാണാതായി

Saturday 18 October 2025 7:41 AM IST

മപൂറ്റോ: തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബീകിൽ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 7 പേരെ കാണാതായി. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മിക്കവരും ഇന്ത്യക്കാരാണെന്നാണ് വിവരം. എം.ടി സീ ക്വസ്​റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. +258-870087401, +258-821207788, +258-871753920 (വാട്‌സ്‌ആപ്പ്) എന്നീ അടിയന്തര നമ്പറുകളിലേക്ക് ബന്ധുക്കൾക്ക് ബന്ധപ്പെടാമെന്ന് മൊസാംബീകിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അറിയിച്ചു.