21ാം നൂറ്റാണ്ട് ഇന്ത്യയുടേത്
ന്യൂഡൽഹി: 21ാം നൂറ്രാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും, നാലോ അഞ്ചോ ദശകങ്ങൾക്കു ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രി യു.എസ് പ്രസിഡന്റിനേക്കാൾ കരുത്തനായിരിക്കുമെന്നും മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. എൻ.ഡി.ടി.വി സംഘടിപ്പിച്ച 'വേൾഡ് സമ്മിറ്റ് 2025' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 വർഷങ്ങൾക്കു ശേഷം അമേരിക്കൻ പ്രസിഡന്റിൽ നിന്ന് 'സ്വതന്ത്ര ലോകത്തിന്റെ നേതാവ്' എന്ന നിലയിലുള്ള പദവി ഏറ്രെടുക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സാധിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏഷ്യാ ഭൂഖണ്ഡത്തിലെ ട്രംപാണെന്ന നിലയിൽ പാശ്ചാത്യ-ഇടതു മാദ്ധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. എന്നാലത് തെറ്റായ പ്രചാരണമാണ്. സ്വതന്ത്രമായ മാദ്ധ്യമങ്ങളും, ശക്തമായ ജുഡീഷ്യറിയും, നീതിയുക്തമായ തിരഞ്ഞെടുപ്പ് സംവിധാനവും ഇന്ത്യയിലുണ്ട്. പാകിസ്ഥാനിൽ സൈനിക ഏകാധിപത്യമാണ്. താരിഫ് വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്നത് കള്ളക്കളിയാണെന്നും
ടോണി ചൂണ്ടിക്കാട്ടി.