വിവാഹസമ്പ്രദായം പരിഷ്‌കരിക്കണം
Sunday 19 October 2025 12:45 AM IST
കുറവിലങ്ങാട് : സ്ത്രീയെ അടിമയാക്കുന്ന പരമ്പരാഗത വിവാഹസമ്പ്രദായം പരിഷ്‌കരിക്കണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ്. കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഹാളിൽ 'അതുല്യ 'വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷീല ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫും, കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം, ഫാ.തോമസ് മേനാച്ചേരിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് അദ്ധ്യാപകരെയും, പഞ്ചായത്ത് മെമ്പർ ജോയ്‌സ് അലക്‌സ് അമ്മമാരെയും ആദരിച്ചു. ആഷ ബിനു സ്ത്രീശാക്തീകരണ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.