ആശാസമരം ഒത്തുതീർപ്പാക്കണം
Sunday 19 October 2025 12:46 AM IST
ഞാലിയാകുഴി : ആശമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽസെക്രട്ടറി ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. ആശാസമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ഞാലിയാകുഴി കവലയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസഹായ സമിതി ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. എസ്.മിനി മുഖ്യപ്രഭാഷണം നടത്തി. വി.ജെ.ലാലി, സുധാകുര്യൻ, ഫാ.ബ്രിജേഷ് ഫിലിപ്പ്, മിനി കെ. ഫിലിപ്പ്, ബേബി ജോസഫ്, എജി പാറപ്പാട്, ഷൈനി അനിൽ, പി.കെ. മജു രമേശ്, നടരാജൻ, ജോർജ്ജ് തോമസ്, സണ്ണി കെ. വർക്കി, പി.എച്ച്. അഷ്‌റഫ്, ഷിബു ഏഴേപുഞ്ചയിൽ, കെ.എസ്. ശശികല, മണിവാസൻ, കെ.എൻ. രാജൻ, ടി.ജെ. ജോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.