വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
Sunday 19 October 2025 12:47 AM IST
കോട്ടയം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള ജില്ലാതല വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. തിരുനക്കര ആർ.കെ. മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എൻ.ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ് ഡയറക്ടർ പി.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.എസ്. മുഹമ്മദ് സിയാദ്, അക്കൗണ്ട്‌സ് ഓഫീസർ ടി.എം. ജിജി എന്നിവർ പങ്കെടുത്തു. സംഘടനാ പ്രതിനിധികളായ എം.കെ. പ്രഭാകരൻ, ജോൺ വി. ജോസഫ്, ജോസ് ജോർജ്, എൻ.സി. രാജൻ, മോഹൻദാസ് പള്ളിത്താഴെ എന്നിവർ പ്രസംഗിച്ചു.