ബി.എസ്.എൻ.എൽ ദീപാവലി ഓഫർ

Sunday 19 October 2025 1:10 AM IST

വൈക്കം ; വൈക്കം ടെലിഫോൺ എക്സ്‌ചേഞ്ചിൽ ദീപാവലി പ്രമാണിച്ച് ഫ്രീ സിം, ഫ്രീ റീച്ചാർജ് ആൻഡ് ഫ്രീ പോർട്ടിംഗ് മേള തുടങ്ങി. ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുത്ത് പുതിയ കണക്ഷൻ എടുക്കാനും മറ്റ് കമ്പനികളുടെ മൊബൈൽ കണക്ഷനുള്ളവർക്ക് നമ്പർ മാറാതെ തന്നെ ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യാനും സൗകര്യമുണ്ട്. ഒരുമാസം പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജിബി ഡാ​റ്റയും സൗജന്യമായി ലഭിക്കും. ആധാർ നമ്പറുമായി എത്തണം. മേള തലയോലപ്പറമ്പ്, കുറുപ്പന്തറ എക്സ്‌ചേഞ്ചുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7588442275, 9495571782.