ക്ഷാമാശ്വാസം ഉടൻ വിതരണം ചെയ്യണം

Sunday 19 October 2025 12:15 AM IST

വൈക്കം : പെൻഷൻകാർക്ക് ക്ഷാമാശ്വാസം എത്രയും വേഗം വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വെച്ചൂർ യൂണി​റ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇടയാഴം എൻ. എസ്.എസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മ​റ്റിയംഗം പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് സി.ഡി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ.സഹജൻ, ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ, ഇ.എൻ.ഹർഷകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, എം.കെ.ശ്രീരാമചന്ദ്രൻ, ഷീല അക്കരപ്പാടം, ബി.ഐ.പ്രദീപ്കുമാർ, സി.അജയകുമാർ, കെ.എൻ.രമേശൻ, എം.രഘു, വി.​റ്റി.സണ്ണി എന്നിവർ പ്രസംഗിച്ചു.