10 ലിറ്റർ ചാരായവുമായി പിടിയിൽ
Sunday 19 October 2025 12:28 AM IST
ബുധനൂർ : 10 ലിറ്റർ ചാരായവുമായി പള്ളിപ്പാട് സ്വദേശി ബുധനൂരിൽ പിടിയിലായി. പള്ളിപ്പാട് സ്വദേശിയായ ബിനു (47) വിനെയാണ് ബുധനൂർ എണ്ണയ്ക്കാട് ഭാഗത്തു വെച്ച് പട്രോളിംഗിനിടയിൽ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബാബു ഡാനിയലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ആർ. പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ പ്രദീഷ് പി.നായർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.