എതിർലിംഗത്തിൽപ്പെട്ട ഒരാളോട് കൂടുതൽ ആകർഷണം തോന്നാം; നാളെ ഈ നാളുകാരെ കാത്തിരിക്കുന്നത്
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഒക്ടോബർ 19 - തുലാം 2 ഞായറാഴ്ച. ( വൈകുന്നേരം 5 മണി 49 മിനിറ്റ് 16 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം ).
അശ്വതി: അനുകൂല സ്ഥലമാറ്റം, പുതിയ സുഹൃത് ബന്ധങ്ങളിൽക്കൂടി നേട്ടം. സുഹൃത്തുക്കളെ സഹായിക്കാൻ അവസരം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.
ഭരണി: ചെറുകിട വ്യാപാരികൾക്ക് ലാഭം പ്രതീക്ഷിക്കാം. തൊഴിൽപരമായി നടത്തുന്ന യാത്രകൾ വിജയിക്കും. പല രീതിയിലും ഉയർച്ചയുണ്ടാകും, സാമ്പത്തികനേട്ടം.
കാർത്തിക: തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ, സഞ്ചാരക്ലേശം.
രോഹിണി: യന്ത്രങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം, അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും, വാഹന സംബന്ധമായി പണച്ചെലവ്.
മകയിരം: ഭൂമി സംബന്ധമായി ധനനഷ്ടം, അലച്ചിൽ കൂടുതലായിരിക്കും. കുടുംബത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ ഒരുപാട് ഓടേണ്ടി വരും. കടബാദ്ധ്യതകൾ മൂലം വിഷമിക്കും.
തിരുവാതിര: അലസമായി സമയം ചെലവിടരുത്. അപകടകരമായ പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തരുത്. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, പൊതുജനപിന്തുണ കുറയും.
പുണർതം: കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. വരുമാനം കുറയും, തെറ്റിദ്ധാരണകൾ മുഖേന ആരോപണങ്ങൾ, ധനനഷ്‌ടം സംഭവിക്കും.
പൂയം: നേട്ടങ്ങൾ ഉണ്ടാകാൻ പരിശ്രമം ആവശ്യമാണ്. അപരിചിതരുടെ വലയിൽ കുടുങ്ങരുത്. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അവിചാരിത തടസങ്ങള്‍, തൊഴില്‍ രംഗത്ത് തടസ്സങ്ങള്‍ കൂടും.
ആയില്യം: അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ശരീരവേദന മൂലം വിശ്രമം ആവശ്യമായി വന്നേക്കാം.ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം, അപ്രതീക്ഷിതമായി വിദേശയാത്ര.
മകം: സാമ്പത്തിക കാരണങ്ങളാൽ, കുടുംബാന്തരീക്ഷം പ്രക്ഷുബ്ധമാകും. ചില ആളുകളുടെ സ്വാധീനത്തിന് വഴങ്ങാതിരിക്കുന്നതാണ് നല്ലത്.പൊതുജനങ്ങളുമായി കലഹിക്കും, ചീത്തക്കൂട്ടുകെട്ടില്‍ ഉൾപ്പെടരുത്.
പൂരം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊതുപ്രവർത്തനം നടത്തുന്ന മറ്റുള്ളവർക്കും ചില തടസങ്ങൾ ഉണ്ടായേക്കാം. കർമ്മ മേഖലയിൽ അശ്രദ്ധ, സുഖാനുഭവങ്ങൾക്ക് തടസ്സം ഉണ്ടാകും.
ഉത്രം: പല കാര്യങ്ങളിലും ഇന്ന് പുരോഗതി പ്രകടമാകും എങ്കിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. വ്യാപാര വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കും, നൂതന ഗൃഹം വാങ്ങും.
അത്തം: അറിവുള്ള ഒരാളിൽ നിന്ന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിച്ചേക്കാം. ബിസിനസിലെ വളർച്ച സംതൃപ്തി നൽകും. പഠിപ്പില്‍ ഉത്സാഹം ഉണ്ടാകും,കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും.
ചിത്തിര: എതിർലിംഗത്തിൽ പെട്ട ഒരാളോട് കൂടുതൽ ആകർഷണം തോന്നാനിടയുണ്ട്. ചെറുകിട വ്യാപാരികൾക്ക് ലാഭം പ്രതീക്ഷിക്കാം. ശത്രുശല്യം കുറയും. ഗൃഹോപകരണങ്ങള്‍ വാങ്ങും.
ചോതി: പുതിയ വസ്ത്രങ്ങൾക്കായി പണം ചെലവഴുക്കും. ബിസിനസിൽ ലാഭ സാദ്ധ്യതയുണ്ട്. സന്തോഷപ്രദമായ ജീവിതം, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം.
വിശാഖം: സുഹൃത്തുക്കളുമായി സമയം ചെലവിടും. തൊഴിൽരഹിതർക്ക് ഗുണകരമായി സംഭവിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങും, പരീക്ഷകളില്‍ വിജയിക്കും.
അനിഴം: ജീവിത പങ്കാളിയുമായി കൂടുതൽ സമയം ചെലവിടുകയും പരസ്പരം കൂടുതൽ മനസിലാക്കുകയും ചെയ്യും. ലാഭകരമായ സാഹചര്യങ്ങൾ ഉണ്ടാകും. ബന്ധുജന സഹായം ലഭ്യമാകും.
കേട്ട: വിദേശത്ത് തൊഴില്‍ കണ്ടെത്തും. ഔദ്യോഗിക രംഗത്ത് സ്‌ഥാനക്കയറ്റം, ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം. പുതിയ സുഹൃത്ബന്ധങ്ങൾ ഉണ്ടാകും.
മൂലം: എതിർ ലിംഗത്തിൽ പെട്ട സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. രോഗദുരിതങ്ങള്‍ക്ക് ശമനം, പുതിയ വരുമാന മാര്‍ഗ്ഗങ്ങളുണ്ടാകും.
പൂരാടം: ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. സാമ്പത്തിക സഹായം ലഭിക്കും. അയല്‍ക്കാരില്‍നിന്നും ഗുണാനുഭവങ്ങളുണ്ടാകും.
ഉത്രാടം: വിശിഷ്ട ഭക്ഷണയോഗം ഉണ്ടാകും. ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ആരോഗ്യസ്ഥിതി തൃപ്‌തികരം ആയിരിക്കും. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
തിരുവോണം: പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം, രോഗാവസ്ഥകൾ വീണ്ടും തലപൊക്കാനിടയുണ്ട്. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. അവിട്ടം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം, അവർ തെറ്റായ കൂട്ടുകെട്ടിൽ വീഴാനിടയുണ്ട്. നേത്രസംബന്ധമായ അസുഖങ്ങള്‍, പണച്ചെലവുകള്‍ വര്‍ദ്ധിക്കും.
ചതയം: പ്രിയപ്പെട്ടവരുമായി വഴക്കിന് സാധ്യതയുണ്ട്. ചില ആളുകളോടുള്ള ശത്രുത വർധിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സ്‌ത്രീകളുമായി വിരോധിക്കാനിട വരും. തൊഴിൽ രംഗത്ത് മത്സര ബുദ്ധി ഉപേക്ഷിക്കുക.
പൂരുരുട്ടാതി: സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സന്തോഷപൂർവം തീർത്ഥാടന യാത്ര ആസൂത്രണം ചെയ്തേക്കാം. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടായേക്കാം. ജീവിതമാര്‍ഗ്ഗങ്ങള്‍ അനുകൂലമാകും, ഔദ്യോഗിക രംഗത്ത് സ്‌ഥാനക്കയറ്റം.
ഉതൃട്ടാതി: വിദേശത്ത് താമസിക്കുന്ന കുടുംബക്കാരിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും. ആരോഗ്യം സാധാരണ നിലയിൽ തുടരും. ഗൃഹത്തില്‍ മരാമത്ത് പണികള്‍ നടത്തും.
രേവതി: സാമ്പത്തിക നേട്ടം അംഗീകാരം, പ്രശസ്തി എന്നിവയൊക്കെ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്നും സഹകരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങും, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങളുണ്ടാകും.