ധാക്ക  വിമാനത്താവളത്തിൽ  തീപിടിത്തം; സർവീസുകൾ  താൽക്കാലികമായി  നിർത്തിവച്ചു

Saturday 18 October 2025 7:14 PM IST

ധാക്ക: ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇന്റർനാഷണൽ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. 28 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഗേറ്റ് നമ്പർ എട്ടിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. പിന്നീട് തീ പടരുകയായിരുന്നു. വിമാനങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. സെെനിക വിഭാഗവും തീ നിയന്ത്രണവിധേയമാക്കാൻ സഹായവുമായി രംഗത്തെത്തിയിരുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. കാരണം വ്യക്തമല്ല.