അഞ്ചുതെങ്ങ് വാട്ടർടാങ്ക് ഉദ്ഘാടനം
Sunday 19 October 2025 12:17 AM IST
കടയ്ക്കാവൂർ:അഞ്ചുതെങ്ങ് പഞ്ചായത്തിലെ വാട്ടർ ടാങ്ക് ഉദ്ഘാടനം 21ന് വൈകിട്ട് 3ന് അഞ്ചുതെങ്ങ് പഞ്ചായത്തോഫീസ് കോമ്പൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചിറയിൻകീഴ് എം.എൽ.എ വി.ശശി അദ്ധ്യക്ഷത വഹിക്കും.പദ്ധതിയുടെ റിപ്പോർട്ട് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുരജ നായർ അവതരിപ്പിക്കും. അടൂർ പ്രകാശ് എം.പി,തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർജെറോമിക് ജോർജ്ജ്, ഫാ.സന്തോഷ് കുമാർ, ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി, പ്രസിഡന്റ് വി.ലൈജു,സെക്രട്ടറി പി.സുനിൽ,വെെസ് പ്രസിഡന്റ് ലിജാബോസ് തുടങ്ങിയവർ പങ്കെടുക്കും.