കേരളപ്പിറവി എഴുപതാം വാർഷികം
നീലേശ്വരം: ഐക്യകേരള പിറവിയുടെ എഴുപതാം വാർഷികം നവംബർ 1ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടത്തും.പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് കല്ലളൻ വൈദ്യരോടൊപ്പം പ്രതിനിധീകരിച്ച മണ്ഡലം എന്ന നിലയിലാണ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വാർഷികം സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രൂപീകരണയോഗം ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കൊടക്കാട് പരിപാടി വിശദീകരിച്ചു.കെ.പി.സതീഷ് ചന്ദ്രൻ, കെ.പി.രവീന്ദ്രൻ, ഡോ.എൻ.പി.വിജയൻ ,ഡോ.പി.പ്രഭാകരൻ, സീത ദേവികാര്യാട്ട്, കെ.വി.ദാമോദരൻ, ഡോ.കെ.വി.സജീവൻ, കണ്ടത്തിൽ രാമചന്ദ്രൻ ,എ.വി.സുരേന്ദ്രൻ, യു.ഉണ്ണികൃഷ്ണൻ ,എന്നിവർ സംസാരിച്ചു. സി.എം.വിനയചന്ദ്രൻ സ്വാഗതവും കെ.എം സുധാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി.രവീന്ദ്രൻ (ചെയർമാൻ), രവീന്ദ്രൻ കൊടക്കാട് (കൺവീനർ).