പനത്തടിയിൽ വികസന സദസ്സ്
പാണത്തൂർ: പനത്തടി പഞ്ചായത്ത് വികസനസദസ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മുഹമ്മദ് ഇർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി, ജൂനിയർ സൂപ്രണ്ട് മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ അരവിന്ദൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ രാധാകൃഷ്ണ ഗൗഡ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ രംഗത്ത് മല,വി.വി.ഹരിദാസ്,ബി.സജിനി മോൾ, മഞ്ജുഷ, സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രമതിയമ്മ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,ഹരിത കർമ്മ സേന പാലിയേറ്റീവ് വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് സ്വാഗതം പറഞ്ഞു.