കെ.എൻ. പദ്മനാഭൻ മാസ്റ്റ‌ർ

Saturday 18 October 2025 8:32 PM IST

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റ‌‌ർ‌ പറവൂത്തറ കോവിൽപറമ്പിൽ കെ.എൻ. പദ്മനാഭൻ മാസ്റ്റ‌ർ (76) നിര്യാതനായി. പറവൂത്തറ പൊതുജന മഹാസഭ പ്രസിഡന്റ്, പി.ആർ. ശാസ്ത്രി കുടുംബയൂണിറ്റ് കൺവീനർ, പുഴയോരം റെസിഡൻസ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി (റിട്ട. അദ്ധ്യാപിക പുല്ലംകുളം എസ്.എൻ. സ്കൂൾ), മക്കൾ: ശ്രീപ (ബി.എസ്.എൻ.എൽ, എറണാകുളം), ദീപ (ഇൻഫോപാർക്ക്‌, കാക്കനാട്). മരുമക്കൾ: വിജു, ജിബിൻ.