പച്ചത്തുരുത്ത് ഉദ്ഘാടനം
Saturday 18 October 2025 8:33 PM IST
തൃക്കരിപ്പൂർ : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻ്റ് റിസർച്ച് കോളജിലെ പച്ചത്തുരുത്ത് ഉദ്ഘാടനവും ഹരിതകലാലയം പ്രഖ്യാപനവും ഊർജ്ജ സംരക്ഷണ ക്ലാസ്സും നടത്തി. വൃക്ഷത്തൈ നട്ട് ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി.വി.ദേവരാജൻ പരിപാടി ഉൽഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പാൾ ഡോ.എം.പരിധവി അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ഹരിതകലാലയം പ്രഖ്യാപനവും കോളജിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ഊർജ്ജ സംരക്ഷണ ക്ലാസ്സും നടത്തി. ചടങ്ങിൽ ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി.വി.ദേവരാജനെ പൊന്നാടയണിയിച്ചു.വൈസ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.കെ.വി.അരുൺ കുമാർ, കോളജ് യൂണിയൻ ചെയർമാൻ ഇ.പി.മുഹമ്മദ് അസദ്, യൂണിവേഴ്സിറ്റി കൗൺസിലർ പി. ജാഷിറ സംസാരിച്ചു. അസോസിയേറ്റീവ് പ്രൊഫ.ഡോ.എം.വി.ശാന്തി സ്വാഗതവും പ്രൊഫ.പ്രിയ അബ്രഹാം നന്ദിയും പറഞ്ഞു.