'ഗാലത്തിയോൺ 2025' മെഗാ എക്സിബിഷൻ
Sunday 19 October 2025 1:33 AM IST
തിരുവനന്തപുരം:വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ അറിവുകളും കൗതുകങ്ങളും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പരിചയപ്പെടുത്താൻ ശ്രീഗോകുലം മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന 'ഗാലത്തിയോൺ 2025' മെഗാ എക്സിബിഷൻ 23 മുതൽ 29 വരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കും.അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ എക്സ്പോ,ആരോഗ്യരംഗത്തെ നൂതന സാങ്കേതികവിദ്യകളും അറിവുകളും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടിറ്റുളളതാണ്.രുചിവൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റിവൽ,എ.ആർ,വി.ആർ.ഗെയിമുകളും കളിസ്ഥലവും,ഷോപ്പിംഗിനായി ഫ്ലീ മാർക്കറ്റ് എന്നിവ പ്രധാന ആകർഷണങ്ങളാണ്.