കെ.പി.എസ്.ടി.എ ഡി.ഇ.ഒ ഓഫീസ് മാർച്ച്

Saturday 18 October 2025 8:35 PM IST

കാഞ്ഞങ്ങാട് : ഭിന്നശേഷി പ്രശ്നം പരിഹരിച്ച് സർവ്വീസിലുള്ള മുഴുവൻ പേർക്കും നിയമന അംഗീകാരം നൽകുക, എൻ.പി.എസ് പിൻവലിച്ച് സ്റ്റാറ്റിറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡി.ഇ. ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദിപ്കുമാർ ഉദ്ഘാടനം ചെയ്തു .സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. അലോഷ്യസ് ജോർജ്, ജോമി.ടി. ജോസ്, ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ സ്വപ്ന ജോർജ്ജ്, എം.കെ.പ്രിയ, പി.ശ്രീജ, സി എംവർഗ്ഗിസ്, ടി.രാജേഷ് കുമാർ, പി.കെ ബിജു എന്നിവർ സംസാരിച്ചു. മാർച്ചിന് ജില്ലാ ഭാരവാഹികളായ ടി.മധുസൂദനൻ, കെ.സുഗതൻ, സി.കെ അജിത, ആർ.വി.പ്രേമാനന്ദൻ, കെ.എ ജോൺ, വിമൽ അടിയോടി, കെ.കെ.സജിത്ത് എന്നിവർ നേതൃത്വം നൽകി.