തലശ്ശേരി നോർത്ത് ഉപജില്ലാ ശാസ്ത്രമേള

Saturday 18 October 2025 8:37 PM IST

തലശ്ശേരി: തലശേരി നോർത്ത് ഉപജില്ലാ ശാസ്ത്ര മേള 22, 23 തീയ്യതികളിലായി പിണറായി എ.കെ.ജി.മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. വിഭാഗങ്ങളിലായി 78 വിദ്യാലയങ്ങളിൽ നിന്നും 3,500 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ 22ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേളയുടെ സമാപനം 23ന് പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കീഴത്തൂർ യു.പി.സ്‌കൂളിലെ അദ്ധ്യാപകൻ സി കെ. റോഷിനാണ് ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയത്. വാർത്താസമ്മേളനത്തിൽ എ.ഇ.ഒ. എ പ്രശാന്ത്, പ്രധാനാദ്ധ്യാപകൻ ഡോ.വി. ജയേഷ്,പ്രചരണ കമ്മിറ്റി കൺവീനർ എം.എ.അനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സനോജ് എന്നിവർ പങ്കെടുത്തു.