രഞ്ജിത്തിന്റെ സംവിധാനത്തിൽ ഹ്രസ്വ ചിത്രം ആരോ
രഞ്ജിത്ത് ഇതാദ്യമായി ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നു. ആരോ എന്നു പേരിട്ട ഹ്രസ്വചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്നു. ആദ്യമായാണ് മമ്മൂട്ടി കമ്പനി ഹ്രസ്വചിത്രം നിർമ്മിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് . മമ്മൂട്ടി നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ആലോചനയിൽ ഉണ്ടായിരുന്നതാണ്. അതേസമയം മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആണിത്.മമ്മൂട്ടി നായകനായി കൈയൊപ്പ് , പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് , ബ്ളാക്ക്, പ്രജാപതി, പുത്തൻപണം, കടൽ കടന്നൊരു മാത്തുക്കുട്ടി , പാലേരി മാണിക്യം എന്നീ ചിത്രങ്ങൾ രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്.