അടിയല്ല 'അതിരടി'  ടൈറ്റിൽ ടീസർ  

Sunday 19 October 2025 2:06 AM IST

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് അതിരടി എന്നു പേരിട്ടു. ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പക്കാ മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം നവാഗതനായ അുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്നു.മിന്നൽ മുരളി"യുടെയും പടയോട്ടത്തിന്റെയും തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ.

വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ച്ആ രംഭിക്കുന്ന ടൈറ്റിൽ ടീസറിൽ മാസ്സ് ഗെറ്റപ്പിലാണ് ബേസിൽ ജോസഫും, ടൊവിനോ തോമസും. ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ് എന്ന സംഭാഷണത്തോടെ, മാസ്സ് ആക്ഷൻ എന്റർടെയ്‌നർ ആയാണ് അതിരടി ഒരുങ്ങുന്നത് എന്ന സൂചന ടീസറിലുണ്ട്. ഇനി വരാൻ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലൻ തീയേറ്റർ അനുഭവം സമ്മാനിക്കാൻ ഒരുക്കത്തിലാണ് " .

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമ്മാണം. ഛായാഗ്രാഹകൻ സമിർ താഹിറും ടൊവിനോ തോമസും കോ പ്രൊഡ്യൂസേഴ്സാണ്. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.