റോന പനങ്ങാട്ടിലിന് സ്വർണ്ണ മെഡൽ
Saturday 18 October 2025 10:16 PM IST
മാഹി:മാഹി സ്‌പോർട്സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ബാലചിത്ര രചനാമത്സരത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണ മെഡൽ നേടിയ റോന പനങ്ങാട്ടിലിന്. മാഹി ഗവ. മിഡിൽ സ്‌കൂൾ ഏഴാം തരം വിദ്യാർത്ഥിനിയായ റോന പനങ്ങാട്ടിൽ കവിയും, അദ്ധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിന്റെയും രാഖി രാജേഷിന്റെയും മകളാണ്.