നാടകോത്സവം തുടങ്ങി
Sunday 19 October 2025 1:16 AM IST
തിരുവനന്തപുരം:സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സൂര്യകൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്തു.സംസ്‌കാര സാഹിതി കൺവീനർ ഒ.എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി.ചലച്ചിത്ര-നാടക നടി സേതുലക്ഷ്മിഅമ്മ മുഖ്യാതിഥിയായി.ഗിരിജാസേതുനാഥ്, പാളയം അശോക് കുമാർ, പ്രകാശ് പ്രഭാകർ, അഡ്വ. ഷിജുലാൽ എന്നിവർ സംസാരിച്ചു. ഭാരത് ഭവനിൽ 23 വരെ നടക്കുന്ന നാടകോത്സവത്തിൽ പ്രമുഖ സമിതികളുടെ നാടകങ്ങൾ അവതരിപ്പിക്കും.