തൊഴിൽ മേള

Sunday 19 October 2025 1:16 AM IST

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രത്യാശ എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽമേള കിളിമാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ഒ.എസ്.അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ.സലിൽ,ഡി.സ്മിത,സജീർ രാജകുമാരി ,ബേബി രവീന്ദ്രൻ,എം.ഹസീന ബിജുകുമാർ എന്നിവർ സംസാരിച്ചു.കില ബ്ലോക്ക് കോഓർഡിനേറ്റർ എം.സത്യശീലൻ നന്ദി പറഞ്ഞു.