ഇനി ഡെെ ചെയ്ത് സമയം കളയേണ്ട; മുടി കട്ടക്കറുപ്പാക്കാൻ കുളിക്കുന്നതിന് മുൻപ് ഇത് പുരട്ടൂ

Sunday 19 October 2025 12:00 AM IST

അകാലനരയാണ് ഈ കാലഘട്ടത്തിൽ യുവാക്കൾ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. ആഹാരരീതി, ജീവിതശെെലി, ഹോർമോൺ വ്യതിയാനം എന്നിവയാണ് അതിന് പ്രധാനകാരണം. ഇത് മറയ്ക്കാൻ കെമിക്കൽ കളറും ഡെെകളുമാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇവ കാലക്രമേണ മുടിക്ക് വലിയ ദോഷം ചെയ്യുന്നു.

മുടി കൊഴിച്ചിൽ, താരൻ, അലർജി എന്നീവയ്ക്ക് കാരണമാകും. കൂടാതെ ഇത്തരം കെമിക്കൽ നിറഞ്ഞ ഡെെകൾ മുടിയുടെ വളർച്ചയെ തന്നെ ബാധിക്കും. മാത്രമല്ല അമിതമായി മുടിനരയ്ക്കാനും കാരണമാകും. മുടി സംരക്ഷിക്കാൻ എപ്പോഴും പ്രകൃതിദത്തമായ രീതിയാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നരച്ച മുടി എങ്ങനെ കറുപ്പിക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  • കയ്യോന്നി പൊടി
  • വെളിച്ചെണ്ണ
  • കറ്റാർവാഴ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചെറിയ പാനിൽ കയ്യോന്നിപ്പൊടി എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞത് അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ തിളപ്പിക്കാം. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റിവയ്ക്കാം.

ഇത് അരിച്ച് വൃത്തിയുള്ള ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക. ഏറെനാൾ ഇത് കേടാകാതെ ഇരിക്കും. കുളിക്കുന്നതിന് മുൻപ് തയ്യാറാക്കിയ ഈ എണ്ണ തലമുടിയിൽ പുരട്ടി ഒരു 30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകികളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്.