പൗരപ്രമുഖരുമായി കൂടിക്കാഴ്ച

Sunday 19 October 2025 12:25 AM IST

കൊടുങ്ങല്ലൂർ: വികസിത കൊടുങ്ങല്ലൂർ എന്ന കാഴ്ചപ്പാടിനു വേണ്ടി ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ പൗരപ്രമുഖരും വിശിഷ്ട വ്യക്തികളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യ്തു. അഴിമതിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമെല്ലാം ചേർന്ന് നിരാശാജനകമായൊരു സാഹചര്യമായിരുന്നു യു.പി.എ ഭരണകാലത്ത് രാജ്യമെങ്ങും നിലവിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിൽ ഡോ. ലക്ഷ്മി കുമാരി, ഡോ. സജിത്ത്, അൻസ് എം.ട്ടെൽ, ജീവൻ നാലുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കൂടിയ പ്രവർത്തകയോഗം രാജീവ്ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യ്തു. ഇ..ആർ.ജിതേഷ് അദ്ധ്യക്ഷനായി. തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ, വിനോദ്, ടി.എസ്.സജീവൻ എന്നിവർ സംസാരിച്ചു.