കൂട്ടുകാരുടെ പ്രോത്സാഹനം, ശ്രീഹരി ഒന്നാമത്

Saturday 18 October 2025 11:30 PM IST

മുഹമ്മ : കളി​ക്കൂട്ടുകാരുടെ പ്രോത്സാഹനത്തി​ലെത്തി​യ ശ്രീഹരി​ ജാവലി​ൻ ത്രോയി​ൽ നേടി​യത് ഒന്നാം സ്ഥാനം ​. ആര്യക്കര എ.ബി വിലാസം എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിയായ ശ്രീഹരി​ മണ്ണഞ്ചേരി കാവുങ്കൽ പടിഞ്ഞാറെ തറയിൽ കെ എസ് ഇ ബി ജീവനക്കാരനായ രജിമോന്റെയും മുൻ പഞ്ചായത്ത് മെമ്പറും കെ എസ് എഫ് ഇ ജീവനക്കാരിയുമായ കവിതയുടെയും മകനാണ്. പ്രത്യേകി​ച്ച് പരി​ശീലകരി​ല്ലാത്ത ശ്രീഹരി​ക്ക് പ്രോത്സാഹനം നൽകി​ കൂടെ നി​ന്നത് കൂട്ടുകാരായ എ.ബി വിലാസം എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥി അഭിഷേക് ജയനും തണ്ണീർമുക്കം ഗവ. എച്ച് എസ് എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ .എസ്. ശ്രീഹരിയുമാണ്.