ആലപ്പുഴയ്ക്ക് കിരീടം

Saturday 18 October 2025 11:33 PM IST

ആലപ്പുഴ: ജില്ലാ സ്കൂൾ കായികമേളയിൽ 349 പോയിന്റുകളോടെ ആലപ്പുഴ ഉപജില്ല ചാമ്പ്യന്മാരായി. തുടർച്ചയായ ആറാം വർഷമാണ് ആലപ്പുഴ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 41 സ്വർണവും 35 വെള്ളിയും 21 വെങ്കലവുമാണ് ആലപ്പുഴയുടെ നേട്ടം. . 323 പോയിന്റുകൾ നേടിയ ചേർത്തല ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. 38 സ്വർണവും 32 വെള്ളിയും 23 വെങ്കലവുമാണ് ചേർത്തല സ്വന്തമാക്കിയത്. രണ്ട്‌ സ്വർണം, ഒൻപത്‌ വെള്ളി, 19 വെങ്കലം ഉൾപ്പെടെ 57 പോയിന്റുകൾ നേടി മാവേലിക്കര മൂന്നാം സ്ഥാനത്തെത്തി.

34 പോയിന്റുകൾ നേടിയ തുറവൂർ (രണ്ട്‌ സ്വർണം, അഞ്ച്‌ വെള്ളി, 9വെങ്കലം ) നാലാമതും 22 പോയിന്റോടെ ( മൂന്നു സ്വർണം, ഒരു വെള്ളി, 4വെങ്കലം) അമ്പലപ്പുഴ അഞ്ചാമതുമെത്തി. സ്കൂളുകളിൽ 102 പോയിന്റ് നേടിയ കലവൂർ ഗവ.എച്ച്‌.എസ്‌.എസിനാണ് ഒന്നാംസ്ഥാനം. 13 സ്വർണവും 10 വെള്ളിയും ഏഴ്‌ വെങ്കലവുമാണ് സ്കൂളിന്റെ നേട്ടം. തുടർച്ചയായ രണ്ടാം വർഷഷമാണ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തുന്നത്. 93 പോയിന്റുകൾ നേടി ആലപ്പുഴ എസ്‌.ഡി.വി സ്കൂളിനാണ് രണ്ടാം സ്ഥാനം. 11 സ്വർണവും 10 വെള്ളിയും എട്ട്‌ വെങ്കലവും നേടി. 79 പോയിന്റ്‌ നേടിയ ലിയോ തേർട്ടീന്ത്‌ സ്‌കൂൾ മൂന്നാം സ്ഥാനത്തും 76 പോയിന്റുകളോടെ ചാരമംഗലം ഡി.വി.എച്ച്‌.എസ്‌ നാലാം സ്ഥാനത്തുമെത്തി. 67 പോയിന്റോടെ ആലപ്പുഴ സെന്റ്‌ ജോസഫ്‌ ജി.എച്ച്‌.എസ്‌.എസ്‌ അഞ്ചാം സ്ഥാനവും നേടി.