ബസിലിക്ക ശതാബ്ദി സംഗീത സന്ധ്യ
Sunday 19 October 2025 12:33 AM IST
തൃശൂർ: പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയുടെ (പുത്തൻപള്ളി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് ബൈബിൾ ടവർ സ്‌ക്വയറിൽ 'ബസിലിക്ക ശതാബ്ദി സംഗീത സന്ധ്യ' സംഘടിപ്പിക്കും. 100 ഇടവകാംഗങ്ങൾ ചേർന്നാണ് ഗാനം ആലപിക്കുന്നത്. സി.എ.വർഗീസ് പോളാണ് രചന. കലാസദൻ ജയ്‌സന്റേതാണ് സംഗീതം. 'ലൗ ഓഫ് ജേർണി' നാടകം അരങ്ങിലെത്തും. രചനയും സംവിധാനവും സെന്റ് തോമസ് കോളേജ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫാ. ഫിജോ ജോസഫ് ആലപ്പാടനാണ്. ബസിലിക്ക അസിസ്റ്റന്റ് വികാർ റവ. ഫാ. ബെൻവിൻ തട്ടിൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ പോൾസൺ ആലപ്പാട്ട്, പി.ആർ.ഒ സൈമൺ ജോസഫ്, സംഘഗാനം കോർഡിനേറ്റർ എൻ.ജെ.ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.