ശിശുദിനാഘോഷം: സംഘാടക സമിതി
Sunday 19 October 2025 12:37 AM IST
തൃശൂർ: ജവഹർലാൽ നെഹ്‌റുവിന്റെ 136ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. എ.ഡി.എം: ടി.മുരളി അദ്ധ്യക്ഷനായി. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ശിശു ക്ഷേമസമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, തൃശൂർ കോർപറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലാതല ശിശുദിനാഘോഷം സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന റാലി സി.എം.എസ് സ്‌കൂളിൽ നിന്ന് ആരംഭിച്ച് ടൗൺ ഹാളിൽ സമാപിക്കും. പ്രസംഗ മത്സരം, സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.