'ഒരു സഹോദരൻ എന്ന നിലയിൽ അവനെ പോയി ഇടിക്കാൻ പറ്റുമോ'? മാളവികയുടെ വിഷയത്തിൽ പ്രതികരിച്ച് കാളിദാസ്
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും മകൻ കാളിദാസും 25 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'ആശകൾ ആയിരം'. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഇതിൽ ജയറാമിന്റെ മകൾ മാളവികയും പങ്കെടുത്തിരുന്നു. അന്ന് കറുത്ത വസ്ത്രമാണ് മാളവിക ധരിച്ചത്. ഇതിന്റെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ പല തരത്തിലുള്ള കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കാളിദാസ് ജയറാം. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ' ദ ഗ്രീൻ റൂം' പോഡ്കാസ്‌റ്റിലാണ് കാളിദാസ് ഇതിനെക്കുറിച്ച് പറഞ്ഞത്.
'സോഷ്യൽ മീഡിയയിൽ നല്ലത് വന്നാൽ 10 എണ്ണം മോശമായിരിക്കും. അവർക്ക് എന്തുവേണമെങ്കിലും പറയാം. ഉത്തരം കമന്റുകൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. അവർ പറയുന്നത് കാര്യമാക്കേണ്ടതില്ല. എന്നെ അത് ബാധിക്കില്ല. പക്ഷേ ചിലർക്ക് അത് വിഷമമാകും. ചക്കിയുടെ കാര്യം ആണെങ്കിലും അങ്ങനെയാണ്. കുറച്ചുപേർ വീഡിയോ ഇടുകയും കമന്റ് ചെയ്യുകയും ചെയ്തു. ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ എന്താണ് ചെയ്യുക. ഞാൻ പോയി അവനെ ഇടിച്ചാൽ എന്തുസംഭവിക്കും. കാളിദാസ് ഒരാളെ ഇടിച്ചു എന്നായിരിക്കും അടുത്ത് പറയുക. അപ്പോൾ അതും ചെയ്യാൻ കഴിയില്ല. പിന്നെ ഞാൻ എന്ത് ചെയ്യും'- കാളിദാസ് പറഞ്ഞു.